Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsഇറിഗേഷന്‍ വകുപ്പിന്റെ...

ഇറിഗേഷന്‍ വകുപ്പിന്റെ അശാസ്ത്രീയ നിര്‍മ്മാണം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് തടസമാകുന്നു

തിരുവനന്തപുരം : ഇറിഗേഷന്‍ വകുപ്പിന്റെ അശാസ്ത്രീയ നിര്‍മ്മാണം കാരണം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിന് തടസമാകുന്നു. ആറാട്ട് പാതയ്‌ക്ക് കുറുകെ കൂറ്റന്‍ പടിക്കെട്ടാണ്  ഇപ്പോൾ നിര്‍മ്മിക്കുന്നത്. ശ്രീകൃഷ്ണസ്വാമിയുടെയും നരസിംഹമൂര്‍ത്തിയുടെയും പത്മനാഭസ്വാമിയുടെയും ആറാട്ട് വിഗ്രഹങ്ങള്‍ ഇറക്കി പൂജ ചെയ്യുന്ന കല്‍മണ്ഡപത്തിന് മുന്നിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ആറാട്ടു മണ്ഡപത്തില്‍ നിന്ന് ഗരുഡ വാഹനത്തില്‍ ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹം ആറാട്ടുകടവിലെ മണല്‍ത്തിട്ടയിലേക്ക് എഴുന്നള്ളിക്കുന്ന പരമ്പരാഗത പാത അടച്ചാണ് പടിക്കെട്ടുകള്‍ നിര്‍മിക്കുന്നത്. കടവിലേക്ക് വിഗ്രഹം എഴുന്നള്ളിക്കാന്‍ 6 മീറ്ററോളം നീളമുള്ള പടിക്കെട്ട് ചുറ്റി വരേണ്ട അവസ്ഥയാണെന്ന് ഭക്തര്‍ ആരോപിച്ചു.

മണല്‍ത്തിട്ടയില്‍ താല്‍ക്കാലികമായി പ്രതിഷ്ഠിക്കുന്ന ശ്രീപത്മനാഭ സ്വാമിയുടെ വിഗ്രഹത്തിനും ആറാട്ടു മണ്ഡപത്തിലെ ഗരുഡ വാഹനത്തിനും അഭിമുഖമായി ആറാട്ട് മണ്ഡപത്തിലേക്ക് നോക്കിയിരുന്നാണ് തന്ത്രി പൂജ നടത്തുന്നത്. പൂജാവേളയില്‍ ആറാട്ട് മണ്ഡപത്തില്‍ നിര്‍ത്തിയിരിക്കുന്ന ഭഗവത് വാഹനങ്ങളിലേക്കുള്ള കാഴ്ചയ്‌ക്ക് പുതിയ നിര്‍മ്മാണം തടസമാകും.

നൂറ്റാണ്ടുകളായി നടക്കുന്ന എഴുന്നള്ളത്ത് പാതയും പൂജാ ചടങ്ങുകള്‍ക്കും ഭംഗം വരുത്തുന്ന രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ശംഖുമുഖത്ത് നടന്നുവരുന്നത്. പടിക്കെട്ട് നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ തന്ത്രിക്ക് ഗരുഡ വാഹനം കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ പേരിലാണ് പണികൾ നടത്തുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലിൻ ഷെറിന്റെ വീട്ടിൽ സിനിമാ താരം അംബികയെത്തി

മല്ലപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ മരണപ്പെടുകയും പിന്നീട് അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വീട്ടിൽ പ്രശ്‌സ്ത സിനിമാ സീരിയൽ താരം അംബിക നേരിട്ടെത്തി സാന്ത്വാനിപ്പിച്ചു. ചെന്നെയിൽ...

റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഫോണും പണവും കവരുന്ന  സംഘം അറസ്റ്റിൽ

ആലുവ : റെയിൽവേ സ്റ്റേഷനിൽ യാത്രയ്ക്കായി വന്ന ചെറുപ്പക്കാരനെ സ്റ്റേഷന്റെ വടക്കുഭാഗത്തുള്ള ട്രോളിപാത്തിനു സമീപത്ത്  തടഞ്ഞുനിർത്തി ആക്രമിച്ച്  മൊബൈൽ ഫോണും പണവും  തട്ടിയെടുക്കുന്ന സംഘത്തെ  റെയിൽവേ ക്രൈം ഇൻൻ്റലിജൻസ് ബ്രാഞ്ചും സി പി ഡി...
- Advertisment -

Most Popular

- Advertisement -