ചങ്ങനാശ്ശേരി : വേൾഡ് മലയാളി കൗൺസിൽ ചങ്ങനാശ്ശേരി ആത്മദാകേന്ദ്രവുമായി സഹകരിച്ച് കോട്ടയം ,ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ എച്ച്ഐവി അണുബാധിതരായ ആളുകളുടെയും അവരുടെ കുടുംബങ്ങളുടെയും സമഗ്ര ക്ഷേമത്തിനും ചികിത്സ അനുധാവന പ്രവർത്തനങ്ങൾക്കും പുത്തൻ കൈത്താങ്ങുമായി കടന്നുവരുന്നു.
രോഗികളെ ചികിത്സയുടെ മേഖലയിൽ കൃത്യമായ ഇടപെടലുകൾ നടത്തി, മരുന്നും മറ്റ് പ്രവർത്തനങ്ങളും വഴി സാമൂഹത്തിന്റെ മുഖ്യധാരയിൽ ചേർത്തുനിർത്താനും ഒറ്റപ്പെട്ട ജീവിതങ്ങളെ സംരക്ഷിക്കുവാനും ഉള്ള നൂതനമായ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ ഡൊമിനിക് ജോസഫ്, തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ കെ. ആർ. രവീന്ദ്രൻ, ചങ്ങനാശ്ശേരി ചാപ്റ്റർ പ്രസിഡണ്ട് ടോമിച്ചൻ അയ്യരുകുളങ്ങര ചാപ്റ്റർ സെക്രട്ടറി അഡ്വക്കേറ്റ് വിമൽചന്ദ്രൻ രക്ഷാധികാരി Dr. ജോർജ് പീടിയേക്കൽ,ട്രഷറർ കുഞ്ഞുമോൻ തൂമ്പുങ്കൽ, എന്നിവരുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തന വിപുലീകരണത്തിനായി വിവിധ പദ്ധതികളുടെ ആസൂത്രണത്തിനും ആയി വിവിധ കമ്മിറ്റികളും പ്രവർത്തനങ്ങൾക്കായി എല്ലാ മാസവും സമ്മേളനങ്ങൾ നടത്തുവാനും തീരുമാനിച്ചു.
ഡോക്ടേഴ്സ് ടവറിൽ നടന്ന സമ്മേളനം WMC ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഡോമിനിക് ജോസഫ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രാരംഭ ചിലവിനായുള്ള ആദ്യ ഗഡു ചാപ്റ്റർ രക്ഷധികാരി Dr. ജോർജ് പീടിയേക്കൽ സംഭാവന ചെയ്തു. ചാപ്റ്റർ പ്രസിഡണ്ട് ടോമിച്ചൻ അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ കെ. ആർ. രവീന്ദ്രൻ, വൈസ് പ്രസിഡന്റ് Dr. അപ്പുക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി.





