ആലപ്പുഴ : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വിരുന്നിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംഭവത്തിൽ 2 പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഒരു ഡ്രൈവറും സി.പി.ഒയുമാണ് സസ്പെൻഷനിലായിരിക്കുന്നത്. ഡി.വൈ.എസ്.പിയുടെ ഡെപ്യൂട്ടികളായി താത്കാലികമായി വന്ന ഉദ്യോഗസ്ഥരാണ് ഇവർ. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ആലപ്പുഴ എസ് പി യാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

ഗുണ്ടാ നേതാവിന്റെ വിരുന്നിൽ പങ്കെടുത്ത സംഭവം: 2 പൊലീസുകാർക്ക് സസ്പെൻഷൻ





