Saturday, September 26, 2026
No menu items!

subscribe-youtube-channel

HomeNewsകള്ളക്കടൽ റെഡ്...

കള്ളക്കടൽ റെഡ് അലർട്ട്

തിരുവനന്തപുരം : കേരളത്തിലെ തീരപ്രദേശങ്ങളിൽ സെപ്റ്റംബർ 28 പുലർച്ചെ 02.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും ശക്തമായ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമൂഹിക പ്രതിബദ്ധതയിലൂടെ മനുഷ്യത്വത്തിന്റെ മാതൃകയാകണം :  അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ

തിരുവല്ല : സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വൈ.എം.സി.എ കൂടുതൽ സജീവവും ജനകീയവുമായ ഇടപെടലുകൾ നടത്തണമെന്ന് അഡ്വ. വർഗീസ് മാമ്മൻ എം.എൽ.എ. വൈ.എം.സി.എ സബ് റീജൺ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു...

നിയന്ത്രണം തെറ്റിയ കാർ വീടിൻ്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇടിച്ച് അപകടമുണ്ടായി

ചെങ്ങന്നൂർ : നിയന്ത്രണം തെറ്റി വന്ന കാർ വീടിൻ്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിച്ച് അപകടമുണ്ടായി. തിരുവൻവണ്ടൂർ വനവാതുക്കര മാലിയിൽ പടിഞ്ഞാറേതിൽ ഏബ്രഹാം മാത്യു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽ പ്പെട്ടത്....
- Advertisment -

Most Popular

- Advertisement -