Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാനദീതട പഠന...

പമ്പാനദീതട പഠന ഗവേഷണ സമിതിയുടെ ‘വേരുകൾ തേടി ഉറവകൾ തേടി’ പഠനയാത്ര 24 മുതൽ

തിരുവല്ല: പമ്പാനദീതട പഠന ഗവേഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ‘വേരുകൾ തേടി ഉറവകൾ തേടി’ പരിപാടിയുടെ രജിസ്ട്രേഷൻ തുടങ്ങി. ഇതിന്റെ ഭാഗമായുള്ളചരിത്രാന്വേഷണയാത്ര ഒക്ടോബർ 24-ന് ആറൻമുള ദേശ സന്ദർശനത്തോടെ ആരംഭിക്കും. കഥാപ്രസംഗകലയുടെ പിതാവ് സ്വാമി സത്യദേവൻ്റെ കാരംവേലി തുണ്ടുഴത്തുള്ള വീട്ടിൽ നടക്കുന്ന ചടങ്ങിൽ ആറൻമുള എം എൽ എ അഡ്വ.അബിൻ വർക്കി യാത്രയുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.

കാഞ്ഞിരവേലി കൃഷ്ണൻ കണിയാൻ, കണ്ണങ്ങാട്ടു മഠം, വാഴുവേലി തറവാട്, പള്ളിയോടസേവാസംഘം മ്യൂസിയം, പാരത്ഥസാരഥി ക്ഷേത്രം, വാസ്തുവിദ്യാഗുരുകുലം, വിജയാനന്ദാശ്രമം, പള്ളിവിളക്ക്, വ്യാകരണപിതാവ് റവ.ജോർജ് മാത്തൻ്റെ സ്മൃതിയിടം, കുറുമ്പൻ ദൈവത്താൽ സമാരകം, പള്ളത്ത് ഭാസ്ക്കരൻനായർ, എൻ കെ ദാമോദരൻ, മഹാകവി കെ വി സൈമൺ, സാധു കൊച്ചു കുഞ്ഞുപദേശി, വിളക്കുമാടം കൊട്ടാരം, പത്മവിഭൂഷൻ ഡോ.കെ എം ജോർജ്, വിശദാനന്ദ സ്വാമി, മാടശ്ശേരിൽ നാരായണപിള്ള, ആലപ്പുറത്ത് ഗുരുകുല ഭവനം തുടങ്ങിയ 30 കേന്ദ്രങ്ങളിൽ യാത്രയെത്തും.

ജനപ്രതിനിധികൾ, ചരിത്ര, സാംസ്കാരിക നായകന്മാർ തുടങ്ങിയവർ പങ്കെടുക്കും.
പമ്പാനദിയുടെ ഉത്ഭവം മുതൽ അവസാനം വരെയുള്ള നദീതടത്തിലെ പ്രാചീന ജനവാസവും സംസ്കാരവും ചരിത്രവും ആദ്ധ്യാത്മീകത അടക്കം പഠനവിധേയമാക്കുന്നതിനുള്ള  പദ്ധതിയുടെ ഭാഗമായാണ് പഠനയാത്ര.
വനത്തിനുള്ളിൽ കണ്ടെത്തിയ പെട്ടിക്കല്ലറകൾ, പ്രാചീന തുറമുഖം നെൽസിണ്ട എന്നിവിടങ്ങളിലെ ഉദ്ഖനനം, വിദേശ വ്യാപാരികളുടെ വരവ്, സാഹിത്യകാരന്മാരുടെയും സാംസ്കാരിക കേന്ദ്രങ്ങളുടെയും പുത്തനറിവുകൾ തുടങ്ങിയവയാണ് സമിതിയുടെ ഗവേഷണ പരിധിയിലുള്ളത്.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 45 പേർക്കാണ് യാത്രാ സൗകര്യവും, ഭക്ഷണവും ക്രമീകരിച്ചിട്ടുള്ളത്. താല്പര്യമുള്ളവർ പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജൻ വർഗീസുമായി ബന്ധപ്പെടണം. ഫോൺ: 9447170519, 9946403811, 8590112011

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹാത്രസ് ദുരന്തം : ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ : ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സർക്കാർ .സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ലക്ഷക്കണക്കിന് ആളുകൾ...

കർഷകർക്ക് കാർഷിക ഉത്പന്ന വിപണനത്തിനായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ആരംഭിക്കും: മന്ത്രി പി.പ്രസാദ്

തിരുവനന്തപുരം : കർഷകർക്ക് വരുമാനം ഉറപ്പാക്കാൻ വിപണന സംവിധാനത്തിനായി ഓൺലൈൻ് സോഫ്റ്റ് വെയർ തയ്യാറാക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷന്റെ58 വാർഷിക...
- Advertisment -

Most Popular

- Advertisement -