ശ്രീനഗർ : ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരന്‍ കൊല്ലപ്പെട്ടു.പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ സുലൈമാൻ ഷായാണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രി ബഡ്ഗാമിലെ യൂസ്മര്‍ഗിലെ കോരഗ് മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
ഈ മാസം ആദ്യം യൂസ്മര്‍ഗ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇയാളുടെ അടുത്ത സഹായി യാസിര്‍ കൊല്ലപ്പെട്ടിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലുള്ള ഭീകരരിൽ ഒരാളാണ് ഇയാൾ. ബഡ്ഗാമിലെ നിലവിലെ ഓപ്പറേഷന്‍ തുടരുകയാണ്.





