Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇ-ചെലാൻ അടയ്ക്കാത്ത...

ഇ-ചെലാൻ അടയ്ക്കാത്ത വാഹന ഉടമകൾക്കെതിരെ ശക്തമായ നടപടി നിർദേശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ഗതാഗത നിയമങ്ങൾ ലംഘിച്ചതിന്‌ പിഴയൊടുക്കാത്ത വാഹന ഉടമകൾക്കെമെതിരെ ശക്തമായ നടപാടിയെടുക്കാൻ നിർദേശിച്ച് സുപ്രീം കോടതി. പിഴ കുടിശ്ശികയുള്ള വാഹനങ്ങൾ പിടിച്ചെടുക്കണമെന്നും പിഴയൊടുക്കുന്നതുവരെ വിവിധ ഓൺലൈൻ സേവനങ്ങൾ തടയണമെന്നും കോടതി നിർദേശിച്ചു.

ഇ–ചെലാനുകൾ നൽകുന്നതുകൊണ്ട്‌ മാത്രം കാര്യമില്ലെന്നും പിഴത്തുക ഇ‍ൗടാക്കാൻ ശക്തമായ നടപടി വേണമെന്നും കോടതി നിരീക്ഷിച്ചു. പിഴയൊടുക്കാത്ത വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കൽ, ഡ്യൂപ്ലിക്കേറ്റ് ആർസി, പുക പരിശോധനാ സർട്ടിഫിക്കറ്റ് തുടങ്ങിയ സേവനങ്ങൾ നൽകേണ്ടതില്ല .

പിഴയൊടുക്കാത്ത വാഹനങ്ങളെ കേന്ദ്ര സർക്കാരിന്റെ പരിവഹൻ പോർട്ടലിൽ കരിമ്പട്ടികയിൽപ്പെടുത്തി വിൽപ്പന തടയണം .തുടർച്ചയായി നിയമലംഘനം നടത്തിയവരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്യണം .ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു.രാജ്യത്ത് ഇതുവരെ 49,194.05 കോടി രൂപയുടെ ഇ-ചെലാൻ നൽകിയിട്ടുണ്ടെങ്കിലും ഇതിൽ 26,175.05 കോടി രൂപ മാത്രമാണ് പിരിച്ചെടുക്കാനായത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു

മലപ്പുറം : മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു.മുള്ളറ സ്വദേശി കൈപ്പുള്ളി ജംഷീർ (38) ആണ് മരിച്ചത്.ഇന്ന് രാവിലെയോടെയാണ് സംഭവം.റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു.  

ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഇനി വൈദ്യുതി ട്രൈ സൈക്കിളുകള്‍

തിരുവനന്തപുരം : മാലിന്യം ശേഖരിക്കാന്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഇനി വൈദ്യുതി ട്രൈ സൈക്കിളുകള്‍. തിരുവനന്തപുരം നഗരസഭയാണ് കെ ഡിസ്‌കുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കിയത്. തികച്ചും പരിസ്ഥിതി സൗഹൃദമായ ഹരിതവാഹിനി എത്തുന്നതോടെ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക്...
- Advertisment -

Most Popular

- Advertisement -