Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎംഡിഎംഎയുമായി മൂന്ന്...

എംഡിഎംഎയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ആലപ്പുഴ: ആലപ്പുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത്  പുത്തൻചിറവീട്ടിൽ ആഷിക് (30), കലശിവെളി വീട്ടിൽ അഖിൽലാൽ (29), പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 8.10 നായിരുന്നു സംഭവം.

എക്സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം അണ്ടിശ്ശേരി തോടരികിലെ പരിശോധനയിലാണ് പ്രതികളിൽനിന്ന് 30.8779 ഗ്രാം എം.ഡി.എം.എയും 0.0297 ഗ്രാം കഞ്ചാവും പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.

എക്സൈസ് എൻഫോഴ്സ്മെന്‍റ് സി.ഐ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്‍റിവ് ഓഫിർമാരായ കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രതീഷ്, ഗോപികൃഷ്ണൻ, ഷെഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധനലക്ഷ്മി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു

റാന്നി: ചിറ്റാർ പടയണിപ്പാറയിൽ ടിപ്പർ ലോറി റോഡിൻ്റെ വശത്തേ താഴ്ചയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. ആർക്കും ഗുരുതര പരിക്കില്ല. വാഹനത്തിൻ്റെ ഡ്രൈവറും, സഹായിയുമായ രഞ്ജിത്ത് (35),അജേഷ്(24) എന്നിവർക്ക് ചെറിയ  പരിക്കേറ്റു. പടയണിപ്പാറ പാലത്തിനോട് ചേർന്ന്...

ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ – കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി കരസ്ഥമാക്കി

ആറന്മുള : ഭക്തിയും ആവേശവും സമന്വയിച്ച ആറന്മുള ഉതൃട്ടാതി ജലോത്സവത്തിൽ എ ബാച്ചിൽ കോയിപ്രം പള്ളിയോടവും ബി ബാച്ചിൽ കോറ്റാത്തൂർ - കൈതക്കോടി പള്ളിയോടവും മന്നം ട്രോഫി കരസ്ഥമാക്കി. ഉച്ച കഴിഞ്ഞ് 2 ന്...
- Advertisment -

Most Popular

- Advertisement -