തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. ദിനാചരണത്തോടനുബന്ധിച്ച് അങ്കണവാടി കുരുന്നുകളുടെ കലാപരിപാടികൾ ഉൾപ്പെടുത്തി നിറവ് അങ്കണവാടി കലോത്സവവും ഐ.സി.ഡി.എസ്. ദിനാചരണവും സംഘടിപ്പിച്ചു. വയോജനങ്ങൾക്കായി പാചക മത്സരവും ഇതോടനുബന്ധിച്ച് നടന്നു.
മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ ചടങ്ങ് കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു.നടനും കാസ്റ്റിംഗ്–ക്രിയേറ്റീവ് ഡയറക്ടറുമായ പ്രശാന്ത് അലക്സാണ്ടർ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുജിത എസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബാബു കല്ലിങ്കൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിൻസൺ തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ശ്രീകുമാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോജി തോമസ്, അനീഷ് കുമാർ കെ എസ്, വിജി വി നായർ, ആശാ മോഹൻ , ശ്രീലേഖ എസ്, മായാദേവി കേ, വൈശാഖ.പി ,ഐ സി. ഡീ എസ് സൂപ്പർവൈസർ സിന്ധു ജിങ്ക ചാക്കോ , പ്രസ്സന്നകുമാരി കെ എൻ ,വനിതാ-ശിശു വികസന വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും സാംസ്കാരിക പരിപാടികളും അരങ്ങേറി. അങ്കണവാടി കുരുന്നുകളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ സർഗാത്മകതയ്ക്ക് വേദിയൊരുക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.വനിതാ-ശിശു വികസന വകുപ്പ് ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, രക്ഷിതാക്കൾ, വയോജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.





