Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഹൈക്കോടതി ഉത്തരവ്...

ഹൈക്കോടതി ഉത്തരവ് മറികടന്ന് ലാഭം മേള:  നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് വ്യാപാരി വ്യവസായ ഏകോപന സമിതി

പത്തനംതിട്ട: സെൻറ് പീറ്റേഴ്സ് ജംഗ്ഷന് സമീപം ഹൈക്കോടതി ഉത്തരവ് മറികടന്ന് ‘ലാഭം മേള’ പ്രവർത്തിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള വ്യാപാരി വ്യവസായ ഏകോപന സമിതി. സംഭവം സംബന്ധിച്ച് നഗരസഭ സെക്രട്ടറിയെ വ്യാപാരികൾ ഉപരോധിക്കുകയും നഗരത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയും ചെയ്തു.

​ലാഭം മേളയുടെ പ്രവർത്തനത്തിന് നഗരസഭാ അധികൃതർ ഹൈക്കോടതി ഉത്തരവ് മറികടന്ന് അനുകൂല നിലപാട് സ്വീകരിക്കുന്നു എന്ന് ആരോപിച്ചാണ് ഉപരോധ സമരം നടന്നത്. കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തി അനധികൃതമായി മേളയ്ക്ക് അനുമതി നൽകുന്ന നഗരസഭയുടെ നീക്കം പ്രാദേശിക വ്യാപാരികളുടെ ഉപജീവനമാർഗ്ഗത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

​വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പ്രമുഖ നേതാക്കൾ പ്രതിഷേധത്തിന് നേതൃത്വം നൽകി. വരും ദിവസങ്ങളിലും ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ നഗരസഭ വീഴ്ച വരുത്തിയാൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമിതിയുടെ തീരുമാനമെന്നും ജില്ലാ പ്രസിഡൻ്റ് അബു നവാസ് പറഞ്ഞു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി: 13.02 കോടി പ്രതിദിന വരുമാനമായി ലഭിച്ചു

തിരുവനന്തപുരം: വരുമാനത്തില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി കെഎസ്ആര്‍ടിസി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കളക്ഷന്‍ ആണ് ജനുവരിയില്‍ കെഎസ്ആര്‍ടിസി സ്വന്തമാക്കിയത്. 13.02 കോടിയാണ് പ്രതിദിന വരുമാനമായി ലഭിച്ചത്, അതില്‍ 12.18 കോടി ടിക്കറ്റ്...

ഉയർന്ന അൾട്രാവയലറ്റ് സൂചിക : മുൻകരുതലുകൾ സ്വീകരിക്കണം

കോട്ടയം : കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉയർന്ന അൾട്രാവയലറ്റ് സൂചികയാണ് രേഖപ്പെടുത്തിയത് .തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം....
- Advertisment -

Most Popular

- Advertisement -