Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeFeaturedCinemaബിജു മേനോൻ...

ബിജു മേനോൻ ചിത്രം അവറാച്ചൻ ആൻഡ് സൺസ്; ഒടിടിക്ക് കൈമാറി

കൊച്ചി : ഒരു ഇടവേളക്കു ശേഷം ബിജു മേനോൻ നായക വേഷത്തിലെത്തിയ കുടുംബ ചിത്രമായ അവറാച്ചൻ ആൻഡ് സൺസ് ഒടിടിക്ക് കൈമാറി. നർമത്തിൽ കലർന്ന ഫാമിലി ഡ്രാമയിൽ ബിജു മേനോനൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, ജോണി ആന്‍റണി, ഗ്രെയ്‌സ് ആന്‍റണി, വിനയ് ഫോർട്ട്, അഖില ഭാർഗവൻ, പാർവതി, കോട്ടയം നസീർ, വിനീത് തട്ടിൽ, പൗളി വത്സൻ, സാബുമോൻ എന്നിങ്ങനെ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്.

ചിത്രത്തിന്  തിയേറ്ററിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നവാഗതനായ അമൽ ഷീലാ തമ്പി സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനാണ് അവതരിപ്പിക്കുന്നത്.  തിയേറ്റര്‍ റണ്ണിനു ശേഷം നെറ്റ്ഫ്ലിക്സിലൂടെയായിരിക്കും ഒടിടി സ്‍ട്രീമിങ് നടത്തുക. റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക്‌സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഇതുവരെ പിടിച്ചെടുത്തത് 33.31 കോടി രൂപയുടെ വസ്തുക്കള്‍

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍ ഇതുവരെ നടത്തിയ പരിശോധനകളില്‍ 33.31 കോടി(33,31,96,947) രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പ്...

പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലക്കാട് : പാലക്കാട് നിർഭയ കേന്ദ്രത്തിൽനിന്ന് കാണാതായ മൂന്നു പെൺകുട്ടികളെയും കണ്ടെത്തി.17 വയസ്സുള്ള രണ്ട് പേരെയും 14 കാരിയെയുമാണ് കാണാതായത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് നിർഭയ കേന്ദ്രത്തിൽനിന്ന് സുരക്ഷാജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൂന്ന് പെൺകുട്ടികളും...
- Advertisment -

Most Popular

- Advertisement -