Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി...

സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കാം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: യുദ്ധങ്ങൾ ലോകത്ത് അസമാധാനം വിതയ്ക്കുകയാണെന്നും സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കണമെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.

പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച് സംസാരിക്കുകായിരുന്നു ബാവാ. യുദ്ധങ്ങളിൽ നിരപരാധികളായ ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് കൊല്ലപ്പെടുന്നത്. സമാധാനത്തിലേക്കുള്ള ഉണർവ് ലോകനേതാക്കൾക്ക് ഉണ്ടാകട്ടെയെന്നും സഭാധ്യക്ഷൻ പ്രതികരിച്ചു.

പാമ്പാടി ദയറായിൽ പുലർച്ചെ 2 മണിക്ക് ഈസ്റ്റർ ശുശ്രൂഷകൾ ആരംഭിച്ചു. 2.30ന് പരിശുദ്ധ കാതോലിക്കാ ബാവാ ഉയിർപ്പ് പ്രഖ്യാപനം നടത്തി. 3 മണിക്ക് പ്രഭാതനമസ്ക്കാരവും 4 മണിക്ക് ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷയും 5ന് വിശുദ്ധ കുർബാനയും നടന്നു. ദയറാ മാനേജർ ഫാ മാത്യു ഏബ്ര​ഹാം, ഫാ.പി.ഐ വർ​ഗീസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍-ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി. റോഡ് ഗേറ്റ്) ഏപ്രില്‍ 28ന് രാവിലെ എട്ട് മണി മുതല്‍ 30ന് വൈകിട്ട് ആറ് മണി വരെ ടാറിംഗ് പണികള്‍ക്കായി...

കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുത് : എ ഐ ടി യു സി

തിരുവല്ല : കെ എസ്സ് ഇ ബി സെക്ഷനാഫീസുകളിൽ കരാർ ജീവനക്കാരെ നേരിട്ട് നിയമിക്കരുതെന്ന്  കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി). അപകട സാധ്യത ഏറെയുള്ള ലൈന്മാൻ, വർക്കർ...
- Advertisment -

Most Popular

- Advertisement -