പത്ത് വർഷങ്ങൾക്ക് മുൻപ് കുട്ടികൾ കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം അന്നത്തെ അധ്യാപകരുടെയും പ്രദേശവാസികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും ശ്രമഫലമായി ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിച്ച് മികച്ച രീതിയിൽ സംരക്ഷിച്ചു വരികയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 2018-19 അധ്യയന വർഷം കോഴഞ്ചേരി വിദ്യാഭ്യാസഉപജില്ലയിൽ പുതിയതായി ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ ചേർത്ത സർക്കാർ വിദ്യാലയത്തിനുള്ള ജില്ലാ വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരവും ലഭിച്ചിരുന്നു.
സ്കൂളിന് തൊട്ടടുത്ത് താമസിക്കുന്നവർ പോലും ഇപ്പോൾ കുട്ടികളെ ഈ വിദ്യാലയത്തിൽ ചേർക്കാൻ മടി കാട്ടുന്നു. പൊതുവിദ്യാലയങ്ങളുടെ സംരക്ഷണത്തിന് സർക്കാർ കോടിക്കണക്കിന് രൂപ ചെലവാക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഒരു പൊതുവിദ്യാലയം ഇല്ലാതാവുന്നത് പ്രദേശത്തെ സാധാരണക്കാരുടെ മക്കൾക്ക് പഠിക്കാൻ ഉള്ള അവസരവും ഭാവിയും ഇല്ലാതാക്കുമെന്ന് നാട്ടുകാർ പറഞ്ഞു