Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂർ ക്ഷേത്രത്തിലെ...

ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു

തൃശൂർ : ഡിസംബറിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് നിർത്തിവച്ചു. കഴിഞ്ഞദിവസം രാവിലെ 10നു ബുക്കിങ് ആരംഭിച്ചെങ്കിലും വൈകാതെ തന്നെ ബുക്കിങ് സംവിധാനം തകരാറിലായതാണു നിർത്തിവയ്ക്കാൻ കാരണം. ആറു പേർക്കു വരെ സ്ലോട്ട് ബുക്ക് ചെയ്യാൻ 25 രൂപയാണു നിരക്ക്.

എന്നാൽ കഴിഞ്ഞദിവസം ഓരോരുത്തർക്കും 25 രൂപ വീതം അടയ്ക്കേണ്ടി വന്നു. രസീത് ഡൗൺലോഡ് ചെയ്യാനും പറ്റാതായി. ബുക്ക് ചെയ്തവരുടെ പേരിനു പകരം അപരിചിതരുടെ പേരുകളും ചിലർക്കു ലഭിച്ചു. ഒരേസമയം ഒട്ടേറെ പേർ ബുക്ക് ചെയ്ത് പണമടച്ചതാണ് തകരാറിനു കാരണമെന്ന് ദേവസ്വം അറിയിച്ചു.

ആരുടെയും പണം നഷ്ടമാകില്ലെന്നും ബുക്ക് ചെയ്തവർക്കെല്ലാം ദർശനം ഉറപ്പാക്കുമെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 26-03-2025 Fifty Fifty FF-134

1st Prize Rs.1,00,00,000/- FW 471230 (KOLLAM) Consolation Prize Rs.8,000/- FN 471230 FO 471230 FP 471230 FR 471230 FS 471230 FT 471230 FU 471230 FV 471230 FX 471230...

ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് തീവ്രമഴ പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിങ്കളാഴ്ച കണ്ണൂര്‍,...
- Advertisment -

Most Popular

- Advertisement -