Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഅയ്യപ്പഭക്തരെ ലക്ഷ്യമിട്ട്...

അയ്യപ്പഭക്തരെ ലക്ഷ്യമിട്ട് ചില ഹോട്ടലുകളിൽ അമിതവില ഈടാക്കുന്നതായി ആരോപണം

കോട്ടയം : ശബരിമല തീര്‍ത്ഥാടനകാലത്ത് അയ്യപ്പഭക്തരെ ലക്ഷ്യമിട്ട് ചില ഹോട്ടലുകളിലും ഭക്ഷണശാലകളിലും അമിതവില ഈടാക്കുന്നതായി ആരോപണം. സര്‍ക്കാര്‍ നിശ്ചയിച്ച ഏകീകൃത നിരക്കുകള്‍നിലവിലുണ്ടെങ്കിലും പല സ്ഥാപനങ്ങളിലും ഇവയ്‌ക്ക് യാതൊരു വിലയുമില്ലാത്ത സ്ഥിതിയാണ്.

വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെയും തീര്‍ത്ഥാടകരുടെ അറിവില്ലായ്‌മ മുതലെടുത്തുമാണ് അമിതവില ഈടാക്കുന്നതെന്നാണ് ആക്ഷേപം. കുത്തരിഊണിനും ആന്ധ്രാ ഊണിനും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക് 75 രൂപയാണ്. എന്നാല്‍ പല ഹോട്ടലുകളിലും 90 മുതല്‍ 120 രൂപ വരെയാണ് ഈടാക്കുന്നത്. 12 രൂപയ്‌ക്ക് ലഭിക്കേണ്ട ചായക്ക് 15 മുതല്‍ 21 രൂപ വരെ നല്‍കേണ്ടിവരുന്നു.

ചെറുകടികള്‍ക്കും തോന്നിയ വില ഈടാക്കുന്നതായി തീര്‍ത്ഥാടകര്‍ പറഞ്ഞു. കോട്ടയം, തിരുനക്കര, ഏറ്റുമാനൂര്‍, എരുമേലി, വൈക്കം, കടപ്പാട്ടൂര്‍ തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിലെയും റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി. സി ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലെയും ഭക്ഷണശാലകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചനിരക്കുകള്‍ ബാധകമാണ്.

വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങള്‍ക്കാണ് ഏകീകൃത വിലനിലവാരം പ്രഖ്യാപിച്ചിട്ടുള്ളത്. വില നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ പരിശോധന ശക്തമാക്കണമെന്നാണ് തീര്‍ത്ഥാടകരുടെ ആവശ്യം. സര്‍ക്കാര്‍നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും വേണം.

അതേസമയം, പച്ചക്കറികള്‍ക്കും പലചരക്ക് സാധനങ്ങള്‍ക്കും വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ഭക്ഷണം നല്‍കുന്നത് പ്രയാസകരമാണെന്നാണ് ഹോട്ടലുടമകളുടെവാദം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

പാലക്കാട്: സിപിഎം വിട്ട് ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശി വഞ്ചകനാണെന്നും വഞ്ചകന്‍മാര്‍ക്ക് ചരിത്രം ഒരു കാലത്തും ജയം...

സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കാം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: യുദ്ധങ്ങൾ ലോകത്ത് അസമാധാനം വിതയ്ക്കുകയാണെന്നും സമാധാനത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനായി പ്രാർത്ഥിക്കണമെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ച്...
- Advertisment -

Most Popular

- Advertisement -