ന്യൂഡൽഹി : മണ്ഡല പുനർനിർണയ ബില്ലുകളെ പിന്തുണയ്ക്കാൻ ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിന്റെ അധ്യക്ഷതയിൽ ചേർന്ന എംപിമാരുടെ യോഗം തീരുമാനിച്ചു .തമിഴ്‌നാടിൻ്റെ താൽപ്പര്യം സംരക്ഷിക്കുമെന്നും പ്രാതിനിധ്യത്തിന് കുറവുണ്ടാകില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.ലോക്സഭയിലെ 7.18% എന്ന സീറ്റ് വിഹിതത്തിൽ മാറ്റം വരുത്തരുത് എന്നതാണ് ഡിഎംകെയുടെ ആവശ്യമെന്നും അത് കേന്ദ്രസർക്കാർ അംഗീകരിച്ചതായും ഡിഎംകെ എംപി എ. രാജ പറഞ്ഞു. ഇതോടെ ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ കേന്ദ്രത്തിന് ലഭിക്കും.





