കൊച്ചി : വാഹനത്തിന് രൂപമാറ്റം വരുത്തുന്ന വ്‍ളോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് ഹൈക്കോടതി നിർദേശം. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതി അറിയിച്ചു. വ്‍ളോഗർ സഞ്ജു ടെക്കിക്കെതിരായ നടപടി റിപ്പോർട്ട് സമർപ്പിച്ചതിനു പിന്നാലെയാണ് കോടതിയുടെ നിർദേശം.
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിൽ എന്തു നടപടിയാണ് എംവിഡി സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ എൻഫോഴ്സ്മെന്റ് ഓഫീസർമാരോട് കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.