Friday, April 4, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaഒന്നര വയസുള്ള...

ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവം : പിതാവിനെതിരെ അമ്മ പരാതി നൽകി

ആലപ്പുഴ : മാന്നാറിൽ ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി.മാന്നാർ കുട്ടംപേരൂർ  എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം പാങ്ങോട് മറിയം ഹൗസിൽ നജുമുദീനെതിരെ മാന്നാർ പോലീസിൽ പരാതി നൽകിയത് .വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും കുട്ടിയെ നോക്കാനുള്ള ചെലവ് തരുന്നില്ലെന്നുമാണ് പരാതി.

രണ്ടുവട്ടം വിവാഹ മോചിതയായ അനീഷ സമൂഹമാധ്യമം വഴി പരിചയത്തിലായ നജുമുദീനൊപ്പം 2022 മുതൽ ഒരുമിച്ച് ജീവിച്ച് വരികയായിരുന്നു.ഇയാൾക്ക് മറ്റ് രണ്ട് ഭാര്യമാരുള്ള വിവരം പിന്നീടാണ് ഇവർ അറിഞ്ഞത്. അനീഷ ഗർഭിണിയായിരുന്ന സമയത്തു നജുമുദീൻ മറ്റൊരു സ്ത്രീയെകൂടി വിവാഹം ചെയ്തു. നജുമുദീനോടുള്ള ദേഷ്യമാണ് കുഞ്ഞിനെ മർദ്ദിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു.കുട്ടിയെ ഉപദ്രവിച്ച കേസിൽ അനീഷയെ ജാമ്യത്തിൽ വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹിമാചലിൽ 9 എംഎൽഎമാർ ബി ജെപിയിൽ

ന്യൂ ഡൽഹി : ഹിമാചൽപ്രദേശിൽ അയോഗ്യരാക്കിയ 6 കോൺഗ്രസ്‌ എംഎൽഎമാരും 3 സ്വതന്ത്രരും അടക്കം 9 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത ഒൻപത് എംഎൽഎമാരാണ് കേന്ദ്ര...

വാഹന നികുതി അദാലത്ത് നാളെ

ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ സബ് ആര്‍.ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള, നികുതി ഒടുക്കാതെ റവന്യൂ റിക്കവറി സ്വീകരിച്ച എല്ലാ വിഭാഗം വാഹനങ്ങള്‍ക്കുമായി ഫെബ്രുവരി 12 ന് 10 മുതല്‍ 4 വരെ സബ് ആര്‍.ടി...
- Advertisment -

Most Popular

- Advertisement -