തിരുവല്ല : വിദ്യാഭ്യാസത്തിന് ഒപ്പം അറിവിൻ്റെ പുതിയ വാതായനങ്ങൾ തുറക്കുന്ന അക്ഷരദീപം പദ്ധതിക്ക് തുടക്കമായി. പി.എൻ നമ്പൂതിരി ഫൗണ്ടേഷൻ്റ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ നടപ്പിലാക്കുന്ന വിവിധ തലങ്ങളിലെ അറിവിൻ്റെ വെളിച്ചം വീശുന്ന അക്ഷരദീപം പദ്ധതി എസ് എൻ ഡി.പി സ്കൂളിൽ ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ പ്രോത്സാഹന കിറ്റ് വിതരണ ഉദ്ഘാടനം പെരിങ്ങര പഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിർവ്വഹിച്ചു. സെക്രട്ടറി ലിനോജ് ചാക്കോ, വൈസ് ചെയർമാൻ കെ.സി മാത്യു, പ്രധാന അധ്യാപിക മല്ലിക ജി എന്നിവർ പ്രസംഗിച്ചു