Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsKozhencherryനീർവിളാകം ടാഗോർ...

നീർവിളാകം ടാഗോർ ഗ്രന്ഥശാല വജ്രജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി

കോഴഞ്ചേരി : നീർവിളാകം ടാഗോർ ഗ്രന്ഥശാലയുടെ ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി.  ജില്ലാ കലക്ടർ പ്രേംകൃഷ്ണൻ  മുഖ്യാതിഥിയായി പങ്കെടുത്തു. വിവിധ പരീക്ഷാ വിജയികൾക്കുള്ള പുരസ്‌കാര വിതരണവും കലക്ടർ നിർവ്വഹിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി പത്മജ പത്മകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക മോട്ടിവേഷൻ ക്ലാസ്സും നടന്നു.

ഗ്രന്ഥശാലാ പ്രസിഡന്റ് എം.ഹരികുമാറിൻ്റെ അദ്ധ്യക്ഷതയിൽ കോഴഞ്ചേരി താലൂക്ക് ഗ്രന്ഥശാലാ കൗൺസിൽ സെക്രട്ടറി എം.എൻ സോമരാജൻ യോഗം ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് , പഞ്ചായത്ത് അംഗം ഷീജ പ്രമോദ്, വജ്രജൂബിലി സമിതി രക്ഷാധികാരി എസ്.മുരളീകൃഷ്ണൻ, നീർവിളാകം എൻഎസ്എസ് കരയോഗം സെക്രട്ടറി ആർ വസന്ത് കുമാർ , ഗ്രന്ഥശാല മുൻ പ്രസിഡന്റ് കെഎൻ രാധാകൃഷ്ണൻ, ഗ്രന്ഥശാല സെക്രട്ടറി വി.വിനോജ്, ലൈബ്രറേറിയൻ രജിത തുടങ്ങിയവർ പ്രസംഗിച്ചു .

1965 മെയ് 28 ന് ഗ്രന്ഥശാലാ സംഘത്തിൽ രജിസ്റ്റർ ചെയ്തതാണ് ഈ വായനശാല. ഒരു വർഷം നീളുന്ന ജൂബിലി വർഷത്തിൽ പുസ്തക പരിചയം, പ്രചോദന ക്‌ളാസ്സുകൾ, പഠന യാത്രകൾ, വായനാ – ഉപന്യാസ മത്സരങ്ങൾ, കവിയരങ്ങ്, കലാ പരിപാടികൾ, കഥാ കൃത്തുക്കളുമായി സംവാദം, സാഹിത്യ ശിൽപ്പശാല, ജൂബിലി സ്മരണിക തുടങ്ങി ഒട്ടേറെ പരിപാടികൾ ഉണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും മർദ്ദിച്ചെന്ന പരാതിയുമായി ആശ ലോറൻസ്

കൊച്ചി : അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ പൊതുദർശനത്തിനിടെ തന്നെയും മകനെയും പാർട്ടി പ്രവർത്തകർ മർദ്ദിച്ചെന്ന് മകൾ ആശ ലോറൻസ് പരാതി നൽകി. സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സഹോദരൻ അ‍ഡ്വ....

ജാർഖണ്ഡിൽ 3 പൊലീസുകാർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ എൻഐഎ മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തു

മൂന്നാർ : ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.മൂന്നാര്‍ ഗോഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്ന സഹന്‍ ടുട്ടി ദിനബു (30) ആണ് അറസ്റ്റിലായത്.ഭാര്യയോടൊപ്പം...
- Advertisment -

Most Popular

- Advertisement -