Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsപടപ്പാട് ശ്രീദേവി...

പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം: നിരവധി സാധന സാമഗ്രികൾ കവർന്നു

തിരുവല്ല :  കിഴക്കൻ മുത്തൂർ പടപ്പാട് ശ്രീദേവി ക്ഷേത്രത്തിൽ  വൻ മോഷണം. ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ  ക്ഷേത്രം തുറക്കാൻ മേൽശാന്തി എത്തിയപ്പോഴാണ് മോഷണ വിവരംഅറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ഷേത്രം. ശ്രീകോവിലും ഓഫീസ് മുറിയും അടക്കം കുത്തി തുറന്ന മോഷ്ടാക്കൾ 50ലധികം ഓട് വിളക്കുകൾ, തൂക്കു വിളക്കുകൾ, കലശക കുടം, പിത്തളപറയും അടക്കം 5 ലക്ഷത്തിലധികം രൂപയുടെ സാധന സാമഗ്രികൾ കവർന്നു.

തിരുവല്ല പോലീസും, ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാണ്.

ഒന്നിലധികം പേരിടങ്ങിയ സംഘമാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.  പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു വരികയാണെന്ന് തിരുവല്ലാ പോലീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് കാമ്പയിൻ : എല്ലാ മെഡിക്കൽ കോളേജുകളിലും ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്പിറ്റൽ, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ...

കുറിച്ചിമുട്ടത്ത് കർഷകരുടെ ആഴ്ചച്ചന്ത തുടങ്ങി

ആറന്മുള : ആറന്മുളയിലെ കുറിച്ചിമുട്ടത്ത് കർഷകർക്ക് കൈത്താങ്ങായി  ആഴ്‌ച്ച ചന്ത തുടങ്ങി. കുറിച്ചിമുട്ടം പാമ്പാക്കോട് കവലയിൽ വല്ലന റോഡിന്റെ തുടക്കത്തിലാണ് എല്ലാ ബുധനാഴ്ചയും 4.30 മുതൽ 6.30 വരെ വിപണി പ്രവർത്തിക്കുന്നത്. വിഷ രഹിത...
- Advertisment -

Most Popular

- Advertisement -