Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകർക്കിടക വാവുബലി...

കർക്കിടക വാവുബലി തർപ്പണത്തിന്  വിപുലമായ ക്രമീകരണങ്ങൾ ഒരുക്കും

കോഴഞ്ചേരി : ഓഗസ്റ്റ് 3 ന് നടക്കുന്ന കർക്കിടക വാവുബലി തർപ്പണത്തിന് ഇക്കുറി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത മഹാ മണ്ഡലം പ്രവർത്തക യോഗം അറിയിച്ചു. പമ്പാനദിയിൽ ചെറുകോൽപ്പുഴ കടവിൽ ചട്ടമ്പിസ്വാമി സ്മൃതി മണ്ഡപത്തിന് സമീപം വിദ്യാധിരാജ നഗറിലാണ് ബലി തർപ്പണം നടക്കുന്നത്.

തിരക്ക് പരിഗണിച്ച് ഒരേ സമയം 200 ൽ അധികം പേർക്ക് കർമം ചെയ്യുന്നതിനായി ഇവിടെ പന്തലും നിർമിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. മലയാലപ്പുഴ ഐക്കരേത്ത് ഇല്ലത്ത് ദീപു നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. മൂന്നിന് പുലർച്ചെ 4.30 മുതൽ തർപ്പണ ചടങ്ങുകൾ ആരംഭിക്കും. അനിരാജ് ഐക്കര ( ചെയർമാൻ), എം.ടി.ഭാസ്കര പണിക്കർ (കൺവീനർ)എന്നിവരുടെ നേതൃത്വത്തിൽ 51 അംഗ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു.

ഇത്തവണ 3000 പേർ ബലി തർപ്പണത്തിന് എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. യോഗത്തിൽ ഹിന്ദുമത മഹാ മണ്ഡലം ട്രഷറർ ടി.കെ. സോമനാഥൻ നായർ അധ്യക്ഷത വഹിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : ആലപ്പുഴയിൽ നിയന്ത്രണങ്ങൾ നീക്കി

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം നീക്കി. ഇതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള...

പെരുമ്പളത്ത് ട്രയൽ റൺ നടത്തി കെഎസ്ആർടിസി

ആലപ്പുഴ : നിർമ്മാണം പൂർത്തിയായ പെരുമ്പളം പാലത്തിലൂടെ വ്യാഴാഴ്ച കെഎസ്ആർടിസി ട്രയൽ റൺ നടത്തി. വടുതല ജെട്ടിയിൽ നിന്നും ആരംഭിച്ച ട്രയൽ റണ്ണിൽ ദലീമ ജോജോ എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. പാലത്തിന്റെ...
- Advertisment -

Most Popular

- Advertisement -