Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവിലക്കയറ്റം: കേറ്ററേഴ്സ്...

വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷൻ സമരത്തിലേക്ക്

പത്തനംതിട്ട : അവശ്യസാധനങ്ങളുടെ വില വര്‍ദ്ധനവിനെതിരെ ഓള്‍ കേരള കേറ്ററേഴ്സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നു. അതിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ 14 ജില്ല ഭരണസിരാകേന്ദ്രങ്ങളില്‍ ഈ മാസം 30 ന് പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികൾ പത്തനംതിട്ടയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു

അനധികൃതമായി കാറ്ററിംഗ് നടത്തുന്നവരുടെ തള്ളിക്കയറ്റം ഈ മേഖലയില്‍ വളരെ പ്രയാസം ഉണ്ടാകുന്നു. ഭക്ഷ്യ വിപണന രംഗത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കേറ്ററിംഗ് മേഖല സര്‍ക്കാരിന്‍റെ എല്ലാ മാനദണ്ഢങ്ങളും പാലിച്ച് നികുതികള്‍ കൊടുത്ത് മുന്നോട്ട് പോകുേമ്പോഴാണ് വില വർധന തിരിച്ചടിയാകുന്നത്.

എ.കെ.സി.എ. പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 30 ന്  രാവിലെ 9.30 ന് അബാന്‍ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ ധര്‍ണ്ണ എ.കെ.സി.എ. സംസ്ഥാന വൈസ് പ്രസിഡന്‍റ്  ജിജന്‍ മത്തായി ചാലക്കുടി ഉദ്ഘാടനം ചെയ്യും .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം കാണാതായി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ 107 ഗ്രാം സ്വർണം മോഷണം പോയതായി പരാതി.  ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ സ്വര്‍ണം പൂശാനായി സൂക്ഷിച്ച സ്വര്‍ണമാണ് കാണാതായത്. വ്യാഴാഴ്ച്ച ആയിരുന്നു സംഭവം. കഴിഞ്ഞ ഏഴാം തീയതി നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു....

ചെങ്ങന്നൂർ – പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി

ചെങ്ങന്നൂർ : നിർദിഷ്ട ചെങ്ങന്നൂർ - പമ്പ റെയിൽപ്പാതയുടെ അന്തിമ ലൊക്കേഷൻ സർവേക്ക് അനുമതി ലഭിച്ചതായി കേന്ദ്ര റെയിൽവേ സഹമന്ത്രി രവണീത് സിങ് അറിയിച്ചു. 75 കിലോമീറ്റർ നീളമുളള ഈ പാതയ്ക്കാവശ്യമായ പദ്ധതിരേഖ...
- Advertisment -

Most Popular

- Advertisement -