ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാജി പി രാജപ്പൻ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ കലക്ടർ എസ്. പ്രേംകൃഷ്ണൻ, നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് തുളസീധരൻ പിള്ള, പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി എസ് മോഹനൻ, പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് നവനീത് തുടങ്ങിയവർ പങ്കെടുത്തു.
ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും, ജില്ലാ ഭരണകൂടവും സംയുക്തമായാണ് ആവശ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ശേഖരിച്ചത്. പൊതുജനങ്ങളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു