Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsഅറുപതൊന്നുകാരൻ സൈക്കിളിൽ...

അറുപതൊന്നുകാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു

തിരുവല്ല : കല്ലുങ്കൽ സ്വദേശിയായ 61 കാരൻ സൈക്കിളിൽ നിന്നും വീണ് മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ  മുരളി കെ പി  ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപം ആയിരുന്നു സംഭവം. തലയ്ക്ക് ഗുരുതര പരിക്കേറ്റ് വഴിയരികിൽ വീണു കിടന്നിരുന്ന മുരളിയെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിയോടെ മരണപ്പെട്ടു. അസ്വാഭാവിക മരണത്തിന് തിരുവല്ല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭാര്യ : ശ്യാമള. മക്കൾ : ശ്യാം , ശരത്. മരുമകൾ : നിഖില. സംസ്കാരം നാളെ വൈകിട്ട് 5ന്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവിനോട് ചേർന്ന് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി

തിരുവല്ല:  മണിമലയാറ്റിലെ നീരേറ്റുപുറം പാലത്തിന് സമീപത്തെ കടവിനോട് ചേർന്ന് അജ്ഞാതനായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഏകദേശം 72 വയസ്സ് പ്രായം തോന്നിക്കും. പുളിക്കീഴ് പോലീസ് എത്തി മേൽ...

30 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 30 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോർപ്പറേഷൻ വാർഡ്, രണ്ട്...
- Advertisment -

Most Popular

- Advertisement -