പത്തനംതിട്ട : ശബരിമല സന്നിധാനത്തേക്ക് ജോലിയ്ക്ക് പോകുന്നതിനിടെ സിവിൽ പൊലീസ് ഓഫിസർ കുഴഞ്ഞു വീണു മരിച്ചു. തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ തിരുവനന്തപുരം വെള്ളനാട് ചാങ്ങ മിത്ര നികേതനിൽ അമൽ ജോസ് (28) ആണ് മരിച്ചത്.
ഇന്ന് 2.45 നായിരുന്നു സംഭവം. ഡ്യൂട്ടി മാറ്റത്തിൻ്റെ ഭാഗമായി സന്നിധാനത്തേക്ക് പോകുന്നതിനിടെ നീലിമലയിൽ വച്ച് അമൽ ജോസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് സഹപ്രവർത്തകർ പറഞ്ഞു. ആംബുലൻസിൽ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമലിനെ തുടർച്ചയായി ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നതായും പരാതി ഉയരുന്നുണ്ട്. വിശ്രമം അനുവദിക്കാതെയാണ് ശബരിമല ഡ്യൂട്ടിയ്ക്ക് അയച്ചതെന്നും പരാതിയുണ്ട്. സംസ്കാരം പിന്നീട്