ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിശദമായ സുരക്ഷാപരിശോധന 12 മാസത്തിനുള്ളില്‍ നടത്തും.ന്യൂഡൽഹിയിൽ കേന്ദ്ര ജലക്കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സുരക്ഷാ പരിശോധന നടത്തിയതിന് ശേഷം മതി ഡാമിലെ അറ്റകുറ്റപ്പണിയെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര ജല കമ്മിഷന്‍ അംഗീകരിച്ചു. 2021-ലെ ഡാം സുരക്ഷ നിയമ പ്രകാരം സുരക്ഷാ പരിശോധന 2026-ല്‍ മാത്രം നടത്തിയാല്‍ മതിയെന്ന തമിഴ്‌നാടിന്റെ വാദം തള്ളിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം എടുത്തത്. 2011-ലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ അവസാനമായി സമഗ്ര സുരക്ഷാപരിശോധന നടന്നത്.