കൊച്ചി : എറണാകുളം ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതിമാരും മക്കളും മരിച്ച നിലയില്‍.കണ്ടനാട് പടിഞ്ഞാറേവാര്യത്ത് രഞ്ജിത് (45), ഭാര്യ രശ്മി (40), മക്കളായ ആദി (12), ആദ്യ (8) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങിയ നിലയിലും മക്കളെ കിടക്കയില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
പെരുമ്പാവൂര്‍ കണ്ടനാട് സെന്റ് മേരീസ് സ്കൂള്‍ അധ്യാപകനാണ് രഞ്ജിത്ത്.ഭാര്യ രശ്മി പൂത്തോട്ട എസ്എൻഡിപി സ്കൂളിലെ അധ്യാപികയാണ്.കുട്ടികൾ ഇരുവരും രശ്‌മിയുടെ സ്‌കൂളിലാണ് പഠിക്കുന്നത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.