Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ പെട്രോൾ...

തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം

തൃശ്ശൂർ : തൃശ്ശൂർ വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം.വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്.വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. പമ്പിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ പെട്രോൾ കലർന്നിരുന്ന മലിന ജലത്തിലാണ് തീ പിടിച്ചത് . പമ്പിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഈ വെള്ളത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.

പമ്പ് ജീവനക്കാർ ടാങ്കുകളിൽ നിന്നുള്ള വാൽവുകൾ ഓഫ് ചെയ്ത് തീ അണയ്‌ക്കാനുള്ള ശ്രമം നടത്തിയത് വലിയ അപകടം ഒഴിവാക്കി. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണച്ചു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഝാർഖണ്ഡിൽ നാല് മാവോവാദികളെ ഏറ്റുമുട്ടലിൽ വധിച്ചു

റാഞ്ചി: ഝാർഖണ്ഡിൽ നാല് മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാ സേന.ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ബും ജില്ലയിൽ തിങ്കളാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് അധികൃതർ അറിയിച്ചു. വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ടതായും രണ്ടുപേരെ അറസ്റ്റു ചെയ്തെന്നും സേന...

സിപിഎം അയിരൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗം ടി എൻ  ചന്ദ്രശേഖരൻ നായർ ബി ജെ പിയിൽ

പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് ബോർഡ് മെമ്പറും സിപിഎം അയിരൂർ സൗത്ത് ലോക്കൽ കമ്മറ്റി അംഗവും ആയ ടി എൻ  ചന്ദ്രശേഖരൻ നായർ ബി ജെ പിയിൽ തിരികെ എത്തി. അയിരൂർ...
- Advertisment -

Most Popular

- Advertisement -