തിരുവനന്തപുരം : മുതലപ്പൊഴിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ നീന്തി രക്ഷപ്പെട്ടു.
അഞ്ചുതെങ്ങ് സ്വദേശി ജോബോയുടെ ഉടമസ്ഥതയിലുള്ള ചിന്തധിര എന്ന വള്ളമാണ് മറിഞ്ഞത്. മീൻപിടിത്തം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു.ഫിഷറീസ് ഗാർഡുകളും, കോസ്റ്റൽ പൊലീസും നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.