പരുമല: ക്രിസ്തു തന്റെ ശിഷ്യരുടെ കാല്‍കഴുകി ഏളിമയും കരുതലും സ്‌നേഹവും താഴ്മയും ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചതിന്റെ ഓര്‍മ്മയെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ഫാ.ഡോ. കുര്യന്‍ ദാനിയേല്‍ സന്ദേശം നല്‍കി. പരുമല സെമിനാരി മാനേജര്‍ കെ.വി.പോള്‍ റമ്പാന്‍, മലങ്കരഅസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍,പരുമല സെമിനാരി അസിസ്റ്റന്റ് മാനേജര്‍മാരായ ഫാ.ജെ.മാത്തുക്കുട്ടി, ഫാ.എല്‍ദോസ് ഏലിയാസ്, എന്നിവര്‍ നേതൃത്വം നല്‍കി