Wednesday, January 28, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകരുനാഗപ്പള്ളി റെയിൽവേ...

കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി മറുവശത്തേക്ക് കടക്കവെ ട്രെയിൻ തട്ടി കോട്ടയം  സ്വദേശിനിയുടെ കാലറ്റു

കോട്ടയം: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ നിന്ന് മറുവശത്തേക്ക് കടക്കവെ ലൂപ്പ് ട്രാക്കിലൂടെയെത്തിയ ട്രെയിൻ തട്ടി കോട്ടയം തിരുവാതുക്കൽ സ്വദേശിനിയുടെ കാലറ്റു. തിരുവാതുക്കൽ സ്വദേശിനി പ്രീതിലാലാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ 7.30 ന് വഞ്ചിനാട് എക്സ്‌പ്രസിൽ കരുനാഗപ്പള്ളി സ്റ്റേഷനിൽ ഇറങ്ങിയ ശേഷം മറുവശത്തേക്ക് വേഗത കുറച്ചുവന്ന ട്രെയിൻ ഇവരുടെ തോളിൽ തട്ടുകയായിരുന്നു. പുറത്തേക്ക് വീണ ഇവരുടെ  സാരി പാളത്തിൽ കുരുങ്ങിയതിനാൽ കാൽ പുറത്തേക്കെടുക്കാൻ സാധിച്ചില്ല.

സംഭവം കണ്ടുനിന്ന സമീപവാസി മുറിഞ്ഞുമാറിയ കാൽ സഹിതം ആംബുലൻസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. വിവരം അറിഞ്ഞ് ഉടൻ തന്നെ ബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിലെത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തേങ്കുറിശ്ശി ദുരഭിമാനക്കൊല : വിധി തിങ്കളാഴ്ച

പാലക്കാട് : പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ച. 2020 ക്രിസ്‌മസ് ദിനത്തിൽ ഹരിത എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച അനീഷ് (27)  ആണ് കൊല്ലപ്പെട്ടത്. ഹരിതയുടെ അമ്മാവൻ സുരേഷ് ഒന്നാം...

സൗഹൃദ സംഗമവും പുസ്തക പ്രകാശനവും

തിരുവല്ല : മലയാള കാവ്യസാഹിതിയുടെ സൗഹൃദ സംഗമം പത്തനംതിട്ട ജില്ല പ്രസിഡണ്ട് പി വി വർഗീസ് പാറടയിലിന്റെ ഭവനത്തിൽ വച്ച് നടന്നു. വർഗീസ് പാറടയിൽ അധ്യക്ഷനായുള്ള ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് കാവാലം അനിൽ,...
- Advertisment -

Most Popular

- Advertisement -