Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsകമ്പത്ത് കാറിനുള്ളിൽ...

കമ്പത്ത് കാറിനുള്ളിൽ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി

കുമളി:കമ്പത്ത് കാറിനുള്ളിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി.പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി.സ്കറിയ (60) ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്നു രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടത്. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചിരുന്നു

ഇവര്‍ കോട്ടയം വാകത്താനത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ഇവരെ കാണാനില്ലെന്ന പരാതിയില്‍ വാകത്താനം പോലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവർക്ക് നാലു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് വിവരം.സാമ്പത്തിക ബാധ്യതയെ തുടർന്ന് മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്:  ഒരാളുടെ നില ഗുരുതരം.

അടൂർ : അടൂരിൽ  സ്വകാര്യ ബസ് നിയന്ത്രണം വിട്ട്  മതിലിൽ ഇടിച്ച് 15 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഇന്ന് വൈകിട്ട് 4.45 ന് കെ. പി. റോഡിൽ പഴകുളം ഭവദാസൻ...

തൃശൂർ പൂരത്തിന് കൊടിയേറി

തൃശ്ശൂർ : പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കൊടിയേറി.തിരുവമ്പാടിയിലും പാറമേക്കാവിലും രാവിലെ കൊടിയേറ്റ് നടന്നു.8 ഘടക ക്ഷേത്രങ്ങളിലും പല സമയങ്ങളിലായി പൂരക്കൊടികൾ ഉയർന്നു.ഏപ്രിൽ 17-ന് വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട് നടക്കുന്നത്.18 ന് തെക്കേനട...
- Advertisment -

Most Popular

- Advertisement -