Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപന്തൽ പണിക്ക്...

പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ

അടൂർ : പന്തൽ പണിക്ക് ഉപയോഗിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച കേസിൽ 39കാരനായ ഒരാൾ  പിടിയിൽ. ഏഴാം കുളം തൊടുവക്കാട് പാറച്ചരുവിൽ വീട്ടിൽ നിയാസ് ആണ് പിടിയിലായത്. ഏഴാംകുളം നെടുമൺ കക്കാട് കുളിയിൽ ഷാജഹാൻ്റെ പന്തൽ സാധനങ്ങൾ മോഷണം പോയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 15ന് ആയിരുന്നു സംഭവം. ഷാജഹാൻ പന്തൽ പണിക്കായി വീടിനു മുൻപിൽ ഇറക്കിയ ജി ഐ പൈപ്പാണ് മോഷണം പോയത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പറക്കോട് അറുകാലിക്കലിൽ സംശയകരമായി കണ്ടെത്തിയ ഓട്ടോ പരിശോധിച്ചപ്പോൾ ജി ഐ പൈപ്പ് കണ്ടെത്തുക ആയിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഓട്ടോ ഡ്രൈവറും നിയാസും പരസ്പര വിരുദ്ധമായ മറുപടി പറയുകയും പിന്നീട് നിയാസ് കുറ്റ സമ്മതം നടത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു. ഓട്ടോ ഡ്രൈവർക്ക് ഇതിൽ പങ്കില്ലെന്ന് വ്യക്തമായി.

അടൂർ എസ് എച്ച് ഒ ശൃം മുരളി, എസ് ഐ മാരായ എ പി അനീഷ്, ധന്യ, എസ് സി പി ഒ പ്രമോദ്, സി പി ഒ മാരായ വി ഗ്നേഷ്, ആനന്ദ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏഴ് വയസുകാരനെ രണ്ടാനച്ഛൻ മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ

തിരുവനന്തപുരം:ഏഴ് വയസുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അമ്മയും അറസ്റ്റിൽ.കുട്ടിയുടെ അമ്മ അഞ്ജനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടാനച്ഛൻ മർദ്ദിക്കുമ്പോൾ അമ്മ കൂട്ടു നിന്നതായി കുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് .ഇവരുടെ...

പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ : പന്തൽ കാൽനാട്ടു കർമ്മം നടന്നു

പരുമല: പരുമല തിരുമേനിയുടെ 122 -മത് ഓർമ്മ പെരുന്നാളിന്റെ പന്തൽ കാൽനാട്ടുകർമ്മം പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ നിർവഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം...
- Advertisment -

Most Popular

- Advertisement -