Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജനറല്‍ ആശുപത്രിയില്‍...

ജനറല്‍ ആശുപത്രിയില്‍ മോക്ക് ഡ്രില്‍ നടത്തി

ആലപ്പുഴ : ജില്ല പോലീസും ആലപ്പുഴ ജനറല്‍ ആശുപത്രിയും ചേര്‍ന്ന് ആശുപത്രിയില്‍ മോക്ഡ്രില്‍ നടത്തി. ആശുപത്രികളില്‍ അതിക്രമങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി എന്തൊക്കെ ചെയ്യാനാകും എന്ന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കാന്‍ സംഘടിപ്പിച്ച കോഡ് ഗ്രേ മോക്ഡ്രില്ലില്‍ ആശുപത്രി ജീവനക്കാരും പോലീസും പങ്കാളികളായി.

സൂപ്രണ്ട് ഡോ.ആര്‍. സന്ധ്യ, നോഡല്‍ ഓഫീസര്‍ ഡോ. അനുപമ, ആര്‍.എം.ഒ ഡോ.എം. ആശ, പൊലീസ് സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരായ പ്രതാപന്‍, അനില്‍കുമാര്‍, ലേ സെക്രട്ടറി ടി. സാബു, നഴ്‌സിംഗ് സൂപ്രണ്ട് ദീപാറാണി, ഡെപ്യൂട്ടി നഴ്‌സിംഗ് സൂപ്രണ്ട് രജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആശുപത്രി ജീവനക്കാരായ എസ്.ജെ. പീറ്റര്‍, അംബിക, നസറുദ്ദീന്‍ തമ്പി, ഷൈബു, രജനീഷ്, നാസര്‍, ശാലിനി, പോലീസ് ഓഫീസര്‍മാരായ സുര്‍ജിത്ത്, വരുണ്‍കുമാര്‍, ബിപിന്‍ എന്നിവര്‍ മോക്ഡ്രില്ലില്‍ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി അന്തരിച്ചു

ന്യൂഡൽഹി : സിപിഎം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു.നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 19-നാണ് ശ്വാസ തടസ്സത്തെ തുടർന്ന് യെച്ചൂരിയെ എയിംസിൽ...

നടൻ രവികുമാർ അന്തരിച്ചു

ചെന്നൈ : നടൻ രവികുമാർ(75) അന്തരിച്ചു. അർബുദരോഗബാധിതനായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ വച്ച് ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു അന്ത്യം. മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധേയനായ അദ്ദേഹം ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടിട്ടുണ്ട്. ലിസ, അവളുടെ...
- Advertisment -

Most Popular

- Advertisement -