ശബരിമല : ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്നതിനായുള്ള സ്ഥാനനിർണ്ണയ ചടങ്ങ് നടന്നു. വാസ്തു ശാസ്ത്ര വിജ്ഞാന കേന്ദ്രത്തിൻ്റെ അദ്ധ്യക്ഷനായ സ്തപതി കെ. മുരളീധരൻ്റെ നേത്യത്വത്തിലാണ് സ്ഥാനനിർണ്ണയ ചടങ്ങുകൾ നടന്നത്. മകരജ്യോതി , ശബരി ഗസ്റ്റ്ഹൗസുകൾക്ക് സമീപത്തായാണ് പുതിയ ഭസ്മക്കുളത്തിന് സ്ഥാനം നിർണ്ണയിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പുതിയ ഭസ്മക്കുളത്തിൻ്റെ നിർമ്മാണത്തിന് തറക്കല്ലിടൽ ചടങ്ങ് നിർവ്വഹിച്ചു.