Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsരാഹുലിനെ എംഎൽഎ...

രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോയെന്ന ചോദ്യവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം : രാഹുലിനെ എംഎൽഎ സ്ഥാനത്ത് നില നിർത്തണോയെന്ന്  ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ചോദ്യം ഉയരുന്നു. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ദോഷമല്ലേ എന്ന ചോദ്യം ഇവർ ഉയർത്തുന്നു. പരാതിയും കേസുമില്ലാതെ ഇപ്പോൾ നടപടി കടുപ്പിക്കണോ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

എന്നാൽ  രാഹുൽ മാങ്കൂട്ടത്തിൽ എംൽഎക്കെതിരായ പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷ സംഘടനകൾ. അടൂരിലെ വീട്ടിലേക്കും പാലക്കാട്ടെ ഓഫീസിലേക്കും ഇന്നും  മാർച്ച് നടത്തും. ഡിവൈഎഫ്ഐ ഇന്ന് പ്രതിഷേധ സദസ് സംഘടിപ്പിച്ചിട്ടുണ്ട്. ബിജെപി അടൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തി പ്രതിഷേധിക്കും.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയ്ക്കായി രണ്ടും കല്പിച്ച് നീക്കങ്ങൾ ശക്തമാക്കുകയാണ് അബിൻ വർക്കി. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റാന്നിയിലെ സ്ഫോടനം : പരുക്കേറ്റ അസം സ്വദേശിയുടെ നില ഗുരുതരം

റാന്നി : റാന്നി ഹെഡ്പോസ്റ്റാഫീസിന് സമീപത്തെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ ശക്തമായ സ്ഫോടനം നടന്ന സംഭവത്തിൽ ഫോറൻസിക് വിദഗ്ധരുടെ പരിശോധന ഇന്ന് ഉച്ചയോടെ പൂർത്തിയായി. സ്ഫോടനത്തിൽ കെട്ടിടത്തിൻ്റെ വാതിൽ തെറിച്ച് പോവുകയും ജനാലകൾക്ക് നാശനഷ്ടം...

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച  അവധി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  വ്യാഴാഴ്ച(29) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾ,  ട്യൂഷൻ...
- Advertisment -

Most Popular

- Advertisement -