പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ട്രെയിലറിന്റെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടർന്നു. മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയർ ഫോഴ്സും മനസാന്നിധ്യം കൈവിടാതെ പരിശ്രമിച്ച് അഗ്നിബാധ ഒഴിവാക്കി
മൈലപ്ര പെട്രോൾ പമ്പിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 12.10 നാണ് അപകടം നടന്നത്. വാഹനത്തിന്റെ പഴയ ടയറുകളിലൊന്ന് പൊട്ടിത്തെറിച്ച് തീ പടരുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി
ദേശീയ പാതാ വികസനത്തിനുള്ള നിർമാണ സാമഗ്രികൾ കൊണ്ടുപോകാൻ വന്ന വാഹനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഡ്രൈവർ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്.