Tuesday, April 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamപുതുപ്പള്ളി ജംഗ്ഷനിൽ...

പുതുപ്പള്ളി ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കോട്ടയം: പുതുപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളിയിൽ ജോലിയ്ക്ക് എത്തിയ തൃപുര സ്വദേശി സുജീൻ ദാസ് (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്തിരുന്ന ആസാം സ്വദേശി റ്റിൻൻ്റു ദാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.30 ആണ് അപകടമുണ്ടായത്.  കായംകുളത്ത് നിന്ന് വാഗമണ്ണിലേയ്ക്ക് പോകുകയായിരുന്ന യുവാക്കളുടെ സംഘം സഞ്ചരിച്ച കാറാണ് ബൈക്കുമായി കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ബൈക്കിലെ യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ പുതുപ്പള്ളി വി.എസ്.എം ഹോട്ടലിലെ ജോലിക്കാരാണ്.  കോട്ടയം റൂട്ടിൽ നിന്നു വരികയായിരുന്നു ഇരുവരും സഞ്ചരിച്ച സ്കൂട്ടർ. വൺവേ തെറ്റിച്ച് ഇരവിനല്ലൂർ ഭാഗത്തേയ്ക്ക് ഇവർ അതിവേഗം പ്രവേശിക്കുകയായിരുന്നു.

ഈ സമയത്ത് പുതുപ്പള്ളി പള്ളി ഭാഗത്തു നിന്നും എത്തിയ കാർ ഇവരുടെ സ്കൂട്ടറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാർ രണ്ടു പേരും തെറിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രണ്ടു പേരെയും കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു. പരിക്കേറ്റ് വെൻ്റിലേറ്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സുജിൻ ദാസ് പുലർച്ചെയാണ് മരിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്നാനായ കൺവൻഷൻ മാർച്ച് അഞ്ചിന് തുടങ്ങും

തിരുവല്ല : ക്നാനായ അതിഭദ്രാസനം ക്നാനായ സുവിശേഷ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ആഗോള ക്നാനായ കൺവൻഷൻ മാർച്ച് 5 മുതൽ 9 വരെയുള്ള ദിവസങ്ങളിലായി തിരുവല്ല വിജയ ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കും. അഞ്ചിന്...

ഉത്രാടക്കിഴി കൈമാറി

കോട്ടയം : ഉത്രാടദിനത്തിൽ കോട്ടയം വയസ്കര രാജ്ഭവൻ കോവിലകത്ത് എത്തി സഹകരണ-ദേവസ്വം - തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉത്രാടക്കിഴി കൈമാറി. വയസ്കര കോവിലകത്തെ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്കാണ് 1001 രൂപ...
- Advertisment -

Most Popular

- Advertisement -