Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsവിദ്യാര്‍ഥികള്‍ക്കായി ആധാര്‍...

വിദ്യാര്‍ഥികള്‍ക്കായി ആധാര്‍ ക്യാമ്പ്

പത്തനംതിട്ട : ജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കായി ആധാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയോടനുബന്ധിച്ചുള്ള ക്യാമ്പിന്റെ സേവനം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് കലക്ടര്‍ പറഞ്ഞു.

ജില്ലയിലെ 745 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജകരമാണ് ക്യാമ്പ്. അഞ്ച് വയസിലും, പതിനഞ്ച് വയസിലുമുള്ള നിര്‍ബന്ധിത ബയോ മെട്രിക് അപ്‌ഡേഷനുള്ള സൗകര്യവുമുണ്ട്. ജില്ലാ ഭരണകേന്ദ്രം, ഐ. ടി മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, അക്ഷയ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി. ആര്‍. അനില അധ്യക്ഷയായി. ഐ. ടി. മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം ഷംനാദ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. പി. മൈത്രി, കാതോലിക്കേറ്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ് ജോര്‍ജ്, പ്രഥമ അധ്യാപിക ഗ്രേസന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കലഞ്ഞൂരിൽ മദ്യപാനത്തിനിടയിൽ യുവാവ് കൊല്ലപ്പെട്ടു : പ്രതി പിടിയിൽ

പത്തനംതിട്ട : കലഞ്ഞൂരില്‍ മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍.കഞ്ചോട് മനു (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ സുഹൃത്തായ ശിവദാസാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി ശിവപ്രസാദിന്റെ വീട്ടിലിരുന്നു...

ഓണാഘോഷ പരിപാടികൾ നടത്തി

തിരുവല്ല : കടപ്ര എസ്. എൻ ഹോസ്പിറ്റൽ സ്റ്റാഫുകളുടേയും മാനേജ്മെന്റിന്റേയും ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ നടത്തി. ഉൽഘാടന സഭയിൽ ഹോസ്പിറ്റൽ മനേജിംഗ് ഡയറക്ടർ ഹരികൃഷ്ണൻ എസ്.പിള്ള അദ്ധ്യക്ഷത വഹിച്ചു .കടപ്ര ഗ്രാമ പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -