ഇടുക്കി : ഇടുക്കിയിൽ റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുന്നതിനിടെ ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു .ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.നിർമ്മാണ പ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമ്മിച്ചു കൊണ്ടിരുന്നത്.അടിമാലി, മൂന്നാർ അഗ്നിശമനസേന യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.കഴിഞ്ഞ ജനുവരിയിൽ റവന്യൂ വകുപ്പ് നൽകിയ സ്റ്റോപ് മെമ്മോ അവഗണിച്ചാണ് നിർമ്മാണ പ്രവർത്തനമെന്നാണ് വിവരം.






