Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsKollamഎംഡിഎംഎ കേസിലെ...

എംഡിഎംഎ കേസിലെ പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടു

കൊല്ലം : എംഡിഎംഎ കേസിലെ പ്രതി സ്റ്റേഷനില്‍നിന്ന് രക്ഷപ്പെട്ടു. കിളികൊല്ലൂര്‍ കല്ലുംതാഴം വയലില്‍ പുത്തന്‍വീട്ടില്‍ അജു മണ്‍സൂര്‍ (26) ആണ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടത്.കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നിൽ സ്കൂട്ടറിൽ കാത്തുനിന്ന ഭാര്യക്കൊപ്പം ആണ് പ്രതി അജി മൻസൂർ അലി രക്ഷപ്പെട്ടത്.

ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം.മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസില്‍ തടങ്കലിലാക്കുന്നതിനായി പോലീസ് കസ്റ്റഡിയെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്ത പ്രതി പോലീസിനെ വെട്ടിച്ച് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. സ്റ്റേഷന് മുന്‍വശത്തെ റോഡില്‍ സ്‌കൂട്ടറില്‍ കാത്തുനിന്ന ഭാര്യ ബിന്‍ഷയോടൊപ്പം പ്രതി രക്ഷപ്പെട്ടു .രാത്രി മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും മൻസൂറിനെ കണ്ടെത്താൻ സാധിച്ചില്ല.മൻസൂറിന്റെ ഭാര്യയും എംഡിഎംഎ കേസ് പ്രതിയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ

തിരുവനന്തപുരം:പന്തീരാങ്കാവ് കേസിൽ പൊലീസിനെതിരെ വിമർശനവുമായി വനിത കമ്മിഷൻ അധ്യക്ഷ പി.സതീദേവി. ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് അവർ പറഞ്ഞു.വനിതാ കമ്മിഷന്‍ ആസ്ഥാനത്ത്...

ഉരുൾപൊട്ടൽ : മരണ സംഖ്യ ഉയരുന്നു

വയനാട് : വയനാട് മേപ്പാടി ചൂരൽമലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു.ഇതുവരെ 42 പേരുടെ മരണം സ്ഥിരീകരിച്ചു. മേപ്പാടി ആശുപത്രിയിൽ 18 പേരുടെയും സ്വകാര്യ ആശുപത്രിയിൽ അഞ്ച്...
- Advertisment -

Most Popular

- Advertisement -