ആലപ്പുഴ : കായംകുളത്ത് മാലമോഷണത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു.ചേരാവള്ളി കോയിക്കല്‍ കിഴക്കത്തില്‍ താസിക്കുന്ന കന്യാകുമാരി സ്വദേശി സജി എന്ന് വിളിക്കുന്ന ഷിബു(49) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് സംഭവം.
അയല്‍വാസിയായ കുട്ടിയുടെ മാല കാണാതായെന്നും അത് ഷിബു മോഷ്ടിച്ച് പണയം വെച്ചതാണെന്നും ആരോപിച്ചായിരുന്നു മർദനം.കുഴഞ്ഞുവീണ ഷിബുവിനെ കായംകുളത്തെ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു .ഏഴുപേർ ചേർന്നാണ് ഷിബുവിനെ മർദ്ദിച്ചതെന്നാണ് എഫ്ഐആർ.ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു






