Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsപട്ടാപ്പകൽ സോളാർ...

പട്ടാപ്പകൽ സോളാർ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച പ്രതികൾ പിടിയിൽ

പത്തനംതിട്ട : സൗരോർജ്ജവിളക്ക് പ്രവർത്തിപ്പിക്കുന്ന  ബാറ്ററി പട്ടാപ്പകൽ മോഷ്ടിച്ച കേസിലെ പ്രതികൾ പോലീസ് പിടിയിൽ. വെച്ചൂച്ചിറ കുമ്പിത്തോട് പൊരുവത്തിൽ വീട്ടിൽ  ലിബിൻ കെ ചാക്കോ(30),  കൂത്താട്ടുകുളം വെച്ചൂച്ചിറ കാവും മുഖത്ത് വീട്ടിൽ ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യു(35)  എന്നിവരെയാണ്  പോലീസ്  അറസ്റ്റ് ചെയ്തത്. വെച്ചൂച്ചിറ കുമ്പിത്തോട്  കോളനിയിൽ പഞ്ചായത്ത് റോഡിൽ  ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സൗരോർജ വിളക്കിന്റെ  ബാറ്ററി ശനി പകൽ ഒരു മണിയോടെയാണ് മോഷ്ടിക്കപ്പെട്ടത്.

റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ പണിക്കരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ്  മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കൾ കുടുങ്ങിയത്. ബാറ്ററി വെച്ചിരുന്ന ബോക്സ്  പോസ്റ്റിന്റെ ചുവട്ടിൽ നശിപ്പിക്കപ്പെട്ട നിലയിൽ ഉപേക്ഷിച്ചിരുന്നു. ആകെ 10500 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ബാറ്ററി മോഷ്ടിച്ചശേഷം ലിബിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർസൈക്കിളിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ശനി ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാംപ്രതി ആശിഷിനേയും പിന്നിലിരുത്തി  ലിബിൻ കൂത്താട്ടുകുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടതായി മോഷണം നടന്ന സ്ഥലത്തിന് സമീപം ജോലി ചെയ്യുന്ന ഒരാൾ പോലീസിനോട്‌ പറഞ്ഞത്.

ആശിഷിന്റെ മടിയിൽ ബാറ്ററി ദൃക്‌സാക്ഷി കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായതും പ്രതികളെ അതിവേഗം കണ്ടെത്താൻ പോലീസിനെ സഹായിച്ചതും. ജില്ലാ പോലീസ് മേധാവി വി അജിത്തിൻ്റെ നിർദ്ദേശപ്രകാരം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കൾക്കായി തെരച്ചിൽ ഊർജ്ജമാക്കിയ വെച്ചൂച്ചിറ പോലീസ്,  ഇടമൺ ഭാഗത്ത് മോട്ടോർസൈക്കിളിൽ പ്രതികൾ സഞ്ചരിക്കുന്നതായി കണ്ടെത്തി. ഉടനടി അവിടെയെത്തി വാഹന പരിശോധനയിൽ ഏർപ്പെട്ട പോലീസിന് മുന്നിൽ മോഷ്ടാക്കൾ കുടുങ്ങുകയായിരുന്നു.

പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ്  നടത്തിയ തെളിവെടുപ്പിൽ ബാറ്ററി കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ  എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ സായിസേനൻ, എ എസ് ഐ അൻസാരി, എസ് സി പി ഓമാരായ  ശ്യാം മോഹൻ,  പി കെ ലാൽ , സി പി ഓ അർജുൻ എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച : നാളെ മുതൽ പൊതുദർശനം

വത്തിക്കാൻ സിറ്റി : പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയുടെ സംസ്കാരം ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് നടക്കും.ഭൗതികദേഹം ബുധനാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് എത്തിക്കും. തുടര്‍ന്ന് ശനിയാഴ്ച വരെ പൊതു ദര്‍ശനമുണ്ടായിരിക്കും.മാർപാപ്പ നിര്‍ദേശിച്ചതു...

അസ്വസ്ഥ മനസുകൾക്ക് രൂപാന്തരം നൽകുന്നത് ദൈവവചനം: മാത്യൂസ് മാർ സെറാഫീം

മേപ്രാൽ: അസ്വസ്ഥമായ മനുഷ്യ മനസുകൾക്ക് രൂപാന്തരം നൽകുന്നതാണ് ദൈവവചനമെന്ന് മാർത്തോമ്മ സഭ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫീം പറഞ്ഞു. ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ തിരുവല്ല വെസ്റ്റ് ബ്രാഞ്ച് 2024-'25 വർഷത്തെ...
- Advertisment -

Most Popular

- Advertisement -