ഹൈദരാബാദ് : തെലുങ്ക് നടനും മുൻ ബിജെപി എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസ്സായിരുന്നു .ഹൈദരാബാദ് ജൂബിലി ഹിൽസിലെ ഫിലിം നഗറിലുള്ള വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സിയിലിരിക്കുകയായിരുന്നു.
തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലായി 750 ലധികം ചിത്രങ്ങളിൽ വില്ലനായും സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട് .1999 മുതൽ 2004 വരെ വിജയവാഡ നിയമസഭാ മണ്ഡലത്തിൽ നിന്നും ബിജെപി എംഎൽഎയായി. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 2015 ൽ പത്മശ്രീ ലഭിച്ചു.