Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തള്ളി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് ഡിവിഷൻ ബെഞ്ച് ദിലീപിന്റ ഹർ‌ജി തള്ളിയത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് 2018ലാണ് എട്ടാം പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്.എന്നാൽ ആവശ്യം ആദ്യം സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും തള്ളുകയായിരുന്നു.

കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണെന്നും അത് തടസ്സപ്പെടുത്താൻ അനുവദിക്കരുതെന്നുമുള്ള സംസ്ഥാന സർക്കാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു .നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, തിരുവനന്തപുരം ജില്ലയിലെ വാമനപുരം എന്നീ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. പള്ളിക്കൽ, വാമനപുരം എന്നീ നദികളുടെ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. സംസ്ഥാന ജലസേചന വകുപ്പിൻറെ...

മരത്തിൻ്റെ  ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം. 49 കാരനെ സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന

പത്തനംതിട്ട : മരത്തിൻ്റെ മുകളിലെ ശിഖരം മുറിയ്ക്കുന്നതിനിടെ പക്ഷാഘാതം സംഭവിച്ച  49 കാരനെ മരത്തിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി അഗ്നിശമനസേന. വി - കോട്ടയം അന്തിച്ചന്ത ജംഗ്ഷന് സമീപം എൻ. ജെ. സ്പൈസസ്...
- Advertisment -

Most Popular

- Advertisement -