Tuesday, April 22, 2025
No menu items!

subscribe-youtube-channel

HomeNewsനടി മീന...

നടി മീന ഗണേഷ് അന്തരിച്ചു

പാലക്കാട് : പ്രശസ്‌ത സിനിമ-സീരിയല്‍ നടി മീന ഗണേഷ് (81) അന്തരിച്ചു. പുലർച്ചെ ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മസ്തിഷ്‌കാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് നാല് ദിവസമായി ചികിത്സയിലായിരുന്നു. നൂറിലേറെ മലയാള സിനിമകളിലും നിരവധി സീരിയലുകളിലും നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. നാടകരംഗത്തുനിന്നാണ് സിനിമയിലേക്കെത്തിയത് .

1976-ല്‍ പുറത്തുവന്ന, പി.എ. ബക്കർ സംവിധാനംചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യ ചിത്രം. സിനിമാ നാടക നടൻ എ.എൻ.ഗണേഷ് ആണ് ഭർത്താവ്. സംവിധായകൻ മനോജ് ഗണേഷ് , സംഗീത എന്നിവർ മക്കളാണ്. സംസ്‌കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോന്നി മെഡിക്കൽ കോളേജ് രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ മന്ത്രിയുടെ നിർദേശം

കോന്നി : കോന്നി മെഡിക്കൽ കോളേജിലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾ സെപ്തംബർ മാസത്തോടെ പൂർത്തിയാക്കാൻ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത...

റാന്നിയിൽ സി.ഐ.ടി.യു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു

റാന്നി : പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്.മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. കൊല്ലപ്പെട്ട ജിതിനൊപ്പമുണ്ടായിരുന്ന അനന്തുവിനെ...
- Advertisment -

Most Popular

- Advertisement -