തിരുവനന്തപുരം : എഡിജിപി എം.ആർ. അജിത് കുമാർ നൽകിയ അവധി അപേക്ഷ പിൻവലിച്ചു.ശനിയാഴ്ച മുതൽ 4 ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച രാത്രിയോടെ അദ്ദേഹം അവധിക്കുള്ള അപേക്ഷ പിന്‍വലിച്ചു.
അതേസമയം,പി.വി.അൻവർ ആരോപണം ഉന്നയിച്ച മലപ്പുറം എസ്പി ഉള്‍പ്പെടെ മലപ്പുറത്തെ പ്രധാന ഉദ്യോഗസ്ഥരെ ഇന്നലെ രാത്രി സ്ഥലം മാറ്റിയിരുന്നു.താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറര്‍ ജില്ലാ ക്രൈംബ്രാഞ്ചിലേക്ക് മാറ്റി.പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് മലപ്പുറം എസ്പിയാകും.