തിരുവനന്തപുരം : എഡിജിപി പി.വിജയനെ ഇന്റലിജൻസ് മേധാവിയാക്കി ഉത്തരവിറങ്ങി .മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മാറിയ ഒഴിവിലേക്കാണ് നിയമനം.നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയൻ.പൊലീസ് അക്കാദമി ഡയറക്ടറായി എറണാകുളം റേയഞ്ച് ഐജി എ അക്ബറിനെയും നിയമിച്ചു. മുൻപ് ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ ചോർന്നതിനെ കുറിച്ചുള്ള എം .ആർ. അജിത്കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി.വിജയൻ.
