Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsഎഡിഎം നവീൻ...

എഡിഎം നവീൻ ബാബുവിന്റെ മരണം : കളക്ടർക്കെതിരെ ആരോപണം

പത്തനംതിട്ട : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർക്കെതിരെയും ആരോപണം.യാത്രയയപ്പ് വേണ്ടെന്ന് എഡിഎം പറഞ്ഞിട്ടും കലക്ടര്‍ നിര്‍ബന്ധിച്ചു ചടങ്ങ് ഒരുക്കുകയായിരുന്നുവെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനൻ പറഞ്ഞു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ യാത്രയയപ്പ് ചടങ്ങിലേക്ക് വിളിച്ചു വരുത്തിയത് കളക്ടറാണെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ആരോപണം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവും വ്യക്തമാക്കി.സംഭവത്തിൽ റവന്യൂ മന്ത്രി കെ.രാജന്‍ കലക്ടര്‍ അരുണ്‍ കെ.വിജയനോടു വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സർവ്വ മത സമ്മേളനവും ശതാബ്ദി ആഘോഷവും

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗുരുദേവ ഭദ്രകാളീക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബന്ധിച്ച് സർവ്വ മത സമ്മേളനം നടന്നു.ശ്രീനാരായണ ഗുരുദേവൻ്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവ്വ മത സമ്മേളനത്തിൻ്റെ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായുള്ള സർവ്വ മതസമ്മേളനം  ഗോവ ഗവർണർ...

രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും

ന്യൂ ഡൽഹി : രാജ്യസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് അഭിസംബോധന ചെയ്യും. മൂന്നാമതും എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള രാഷ്‌ട്രപതിയുടെ ആദ്യത്തെ പ്രസം​ഗമാണ്....
- Advertisment -

Most Popular

- Advertisement -